Tuesday, October 6, 2026
HomeGulfഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച; പ്രവാസികൾക്ക് ഗുണകരമാക്കാൻ FCNR (B)അക്കൗണ്ട്!

ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച; പ്രവാസികൾക്ക് ഗുണകരമാക്കാൻ FCNR (B)അക്കൗണ്ട്!

ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച വിവിധ കാരണങ്ങളാൽ തുടരുകയാണ്. ഒരൊറ്റ ദിനത്തിൽ മാത്രം ( 21-7 -2026) 11 പൈസയുടെ ഇടിവ് സംഭവിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ 2% ഇടിവ് രേഖപ്പെടുത്തി.

പ്രവാസികൾ നാട്ടിലേക്ക് നേരത്തെ അയച്ച പണത്തിലും മൂല്യ ശോഷണം വഴി നഷ്ടം സംഭവിക്കുന്നുണ്ട്.ഇത്തരം നഷ്ടം ഒഴിവാക്കാനും കൂടുതൽ ആദായം നേടാനും പ്രവാസികൾക്ക് FCNR (B) അക്കൗണ്ട് വഴി സാധിക്കുന്നതാണ്.മിനിമം ഒരു വർഷം മുതൽ സ്ഥിര നിക്ഷേപമായി വിദേശ കറൻസികളിൽ നിക്ഷേപിക്കാവുന്നതും കാലാവധി പൂർത്തിയാവുമ്പോൾ അന്നത്തെ ഡോളറിന് തുല്യമായ രൂപ ലഭിക്കും.
വിദേശ നാണ്യ ശേഖരം വർദ്ധിപ്പിക്കാനായി രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി 2026 സെപ്റ്റംബർ 30 വരെ നിക്ഷേപിക്കുന്നവർക്ക് ഉയർന്ന നിരക്കായ 7% പലിശയും ലഭിക്കും.

തികച്ചും നികുതി രഹിതമായ ഈ അക്കൗണ്ടിലേക്ക് പ്രവാസികൾക്ക് വിദേശത്ത് നിന്ന് വിദേശ കറൻസികളായ , യു എസ് ഡോളർ, യൂറോ, പൗണ്ട്, യെൻ, ഓസ്ട്രേലിയൻ ഡോളർ, കനേഡിയൻ ഡോളർ എന്നിവയിൽ നേരിട്ട് നിക്ഷേപിക്കുകയോ നിലവിലെ എൻ ആർ ഇ എക്കൗണ്ടിൽ നിന്ന് വിദേശ നാണ്യത്തിച്ചേക്ക് മാറ്റി നിക്ഷേപിക്കുകയോ ചെയ്യാം.
ഈ അവസരം ഉപയോഗപ്പെടുത്തി കഴിഞ്ഞ 40 ദിവസത്തികം മാത്രം 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യൻ ബാങ്കുകളിൽ എത്തിയതായി റിസർവ് ബാങ്കിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ബാങ്കുകളുമായി ബന്ധപ്പെടുക.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments