Tuesday, October 6, 2026
HomeSPORTSതുടക്ക പോരാട്ടത്തിൽ തൃശൂർ മാജിക്കിനെ വീഴ്ത്താൻ കണ്ണൂർ വാരിയേഴ്‌സ്: കഠിന പരിശീലനത്തിൽ ചാമ്പ്യന്മാർ

തുടക്ക പോരാട്ടത്തിൽ തൃശൂർ മാജിക്കിനെ വീഴ്ത്താൻ കണ്ണൂർ വാരിയേഴ്‌സ്: കഠിന പരിശീലനത്തിൽ ചാമ്പ്യന്മാർ

കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുടെ പുതിയ റഷ്യന്‍ പരിശീലകൻ ആന്ദ്രെ ചെറീക്കോവിനു, ക്ലബ്ബ് ആരാധക കൂട്ടയ്മയായ് റെഡ് മറിന്‍സ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നല്‍കിയസ്വീകരണം

കണ്ണൂർ: സൂപ്പർ ലീഗ് കേരള സീസൺ–3ന് വിജയത്തുടക്കമിടാൻ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി ഒരുങ്ങുന്നു. സെപ്തംബർ 25ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ തൃശൂർ മാജിക് എഫ്‌സിയാണ് വാരിയേഴ്‌സിന്റെ എതിരാളികൾ. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവേശം വീണ്ടും സ്റ്റേഡിയത്തിലേക്ക് എത്തുമ്പോൾ, തുടക്ക മത്സരത്തിൽ തന്നെ തൃശൂരിന് മറുപടി നൽകാനുള്ള ലക്ഷ്യത്തിലാണ് കണ്ണൂർ.

വിദേശ പരിശീലകനും സ്വദേശി സഹപരിശീലകനും ആറ് വിദേശ താരങ്ങളുമടങ്ങുന്ന ശക്തമായ സംഘമാണ് വാരിയേഴ്‌സിനായി ഇത്തവണ അണിനിരക്കുന്നത്. പുതിയ സീസണിനായുള്ള തന്ത്രങ്ങളും ടീം കോമ്പിനേഷനും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ക്യാമ്പിൽ പരിശീലനം ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധത്തിലെ കരുത്തിനൊപ്പം ആക്രമണനിരയുടെ വേഗതയും ഫിനിഷിങ്ങും മെച്ചപ്പെടുത്തുന്നതിനാണ് പരിശീലക സംഘം പ്രധാനമായും ശ്രദ്ധ നൽകുന്നത്.

സ്വന്തം തട്ടകമായ ജവഹർ സ്റ്റേഡിയത്തിൽ മത്സരിക്കാനാകുന്നത് വാരിയേഴ്‌സിന് വലിയ ആത്മവിശ്വാസമാണ്. ആരാധകരുടെ പിന്തുണയും ടീമിന്റെ കരുത്തായി മാറുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന മത്സരത്തിൽ വിജയം നേടി പോയിന്റ് പട്ടികയിൽ മികച്ച തുടക്കം കുറിക്കുകയാണ് ചാമ്പ്യന്മാരുടെ ലക്ഷ്യം.

അതേസമയം, കഴിഞ്ഞ സീസണിലെ ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരമായാണ് തൃശൂർ മാജിക്കും മത്സരത്തെ കാണുന്നത്. അതുകൊണ്ടുതന്നെ സീസണിലെ ആദ്യ പോരാട്ടം തന്നെ ആവേശകരമായ ഏറ്റുമുട്ടലായി മാറുമെന്നാണ് ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments