Tuesday, October 6, 2026
HomeTECH‘AI-യേക്കാൾ മനുഷ്യർക്ക് പ്രാധാന്യം’: Humanist AI ചട്ടങ്ങളുമായി മൈക്രോസോഫ്റ്റ്”

‘AI-യേക്കാൾ മനുഷ്യർക്ക് പ്രാധാന്യം’: Humanist AI ചട്ടങ്ങളുമായി മൈക്രോസോഫ്റ്റ്”

“AI-യേക്കാൾ മനുഷ്യർക്കാണ് പ്രാധാന്യം” എന്ന ആശയമാണ് ചട്ടങ്ങളുടെ അടിസ്ഥാനം
AIയുടെ വേഗത്തിലുള്ള വളർച്ചയെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകൾ ശക്തമാകുന്ന സമയത്താണ് മൈക്രോസോഫ്റ്റ്-ന്റെ പുതിയ നീക്കം.

റെഡ്മണ്ട്: കൃത്രിമ ബുദ്ധി കൂടുതൽ സ്വയംഭരണ ശേഷിയിലേക്ക് നീങ്ങുന്നതിനിടെ മനുഷ്യരുടെ നിയന്ത്രണം ഉറപ്പാക്കുന്ന പുതിയ ‘Humanist AI Code of Conduct’ കരട് ചട്ടങ്ങളുമായി മൈക്രോസോഫ്റ്റ്.

Microsoft AI CEO മുസ്തഫ സുലൈമാൻ അവതരിപ്പിച്ച കരട്, കമ്പനിയുടെ ഭാവിയിലെ AI മോഡലുകളുടെ വികസനത്തിനും പരിശീലനത്തിനും വിന്യാസത്തിനും മാർഗനിർദേശമാകുകയാണ് ലക്ഷ്യം.

“AI-യേക്കാൾ മനുഷ്യർക്കാണ് പ്രാധാന്യം” എന്ന ആശയമാണ് ചട്ടങ്ങളുടെ അടിസ്ഥാനം. AI സംവിധാനങ്ങൾ മനുഷ്യരുടെ നിയന്ത്രണത്തിന് വിധേയമായിരിക്കണമെന്നും തിരുത്തലുകൾ സ്വീകരിക്കണമെന്നും ആവശ്യമായാൽ ഷട്ട്ഡൗൺ ചെയ്യുന്നതിനെ ഒരിക്കലും പ്രതിരോധിക്കരുതെന്നും കരടിൽ വ്യക്തമാക്കുന്നു. AIയുടെ പ്രവർത്തനം മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ സുതാര്യമായിരിക്കണമെന്നും നിർദേശമുണ്ട്.

ആയുധ വികസനം, സൈബർ ആക്രമണം, അപകടകരമായ വസ്തുക്കളുടെ ലഭ്യമാക്കൽ, സമ്മതമില്ലാത്ത ഡീപ്ഫേക്ക് ഉൾപ്പെടെയുള്ള ഹാനികരമായ പ്രവർത്തനങ്ങൾക്ക് AI ഉപയോഗിക്കരുതെന്നും കരട് നിർദേശിക്കുന്നു. AI ബോധമുള്ള ഒരു വ്യക്തിയാണെന്ന രീതിയിൽ പെരുമാറുകയോ സ്വന്തം അവകാശങ്ങൾ ആവശ്യപ്പെടുകയോ ചെയ്യരുതെന്നും മൈക്രോസോഫ്റ്റ് നിലപാട് വ്യക്തമാക്കുന്നു.

കരട് ചട്ടങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് ആറാഴ്ച അഭിപ്രായങ്ങൾ സ്വീകരിക്കാനാണ് മൈക്രോസോഫ്റ്റ് തീരുമാനം. ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ച ശേഷം അന്തിമരൂപം ഈ വർഷം തന്നെ പ്രസിദ്ധീകരിക്കുമെന്ന് കമ്പനി അറിയിച്ചു. AIയുടെ വേഗത്തിലുള്ള വളർച്ചയെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകൾ ശക്തമാകുന്ന സമയത്താണ് മൈക്രോസോഫ്റ്റ്-ന്റെ പുതിയ നീക്കം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments