തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിന് ആദ്യ ജയം. കണ്ണൂർ വാരിയേഴ്സ് എഫ്.സിയെ ഷൂട്ടൗട്ടിൽ 3–0ന് കീഴടക്കിയാണ് കൊമ്പൻസ് വിജയം സ്വന്തമാക്കിയത്.
നിശ്ചിത സമയത്ത് മത്സരം 1–1 സമനിലയിൽ അവസാനിച്ചു. തിരുവനന്തപുരത്തിനായി യുവതാരം മുഹമ്മദ് നിഷാം (43) ഗോൾ നേടി. കണ്ണൂരിനായി ഫെഡറിക് ബോച്ചുവെ (80) സമനില ഗോൾ കണ്ടെത്തി.
ഷൂട്ടൗട്ടിൽ കണ്ണൂരിന്റെ എസിയർ ഗോമസ്, എനസ്റ്റൻ ലെവ്സാംബെ, ആൽവാരോ അൽവാരസ് എന്നിവർക്ക് പിഴച്ചപ്പോൾ തിരുവനന്തപുരം മൂന്ന് കിക്കുകളും ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ കാലിക്കറ്റ് എഫ്.സി (5), ഫോഴ്സ കൊച്ചി എഫ്.സി (5), കണ്ണൂർ വാരിയേഴ്സ് (4), തിരുവനന്തപുരം കൊമ്പൻസ് (2), മലപ്പുറം എഫ്.സി (1), തൃശൂർ മാജിക് എഫ്.സി (1) എന്നിങ്ങനെയാണ് പോയിന്റ് നില


