ദോഹ: സ്കിൽ ഡെവലപ്പ്മെന്റ് സെന്റർറും (SDC) Maestro Artsഉം ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ICC) സഹകരണത്തോടെ സംഘടിപ്പിക്കുന്ന “Wednesday Fiestaയുടെ” 101-ാം പതിപ്പ് ഒക്ടോബർ 7ന് ദോഹയിൽ നടക്കും. ഇന്ത്യൻ കലാ-സാംസ്കാരിക പൈതൃകത്തിന്റെ വൈവിധ്യം അവതരിപ്പിക്കുന്ന പരിപാടിക്ക് ‘Silver Rise’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഒക്ടോബർ 7ന് വൈകിട്ട് 6.30 മുതൽ ICC അശോക ഹാളിലാണ് പരിപാടി അരങ്ങേറുന്നത്. ഇന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും സമ്പന്നതയും വൈവിധ്യവും വേദിയിൽ അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടികളാണ് ‘Silver Rise’-ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ഒറിജിനൽ സംഗീത ട്രാക്കുകൾ, തനതായ നൃത്തച്ചുവടുകൾ, പരിശീലനം നേടിയ കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്ത്യൻ കലാ-സാംസ്കാരിക പാരമ്പര്യത്തെ ആഘോഷിക്കുന്ന ഈ പ്രത്യേക സായാഹ്നത്തിലേക്ക് കലാസ്വാദകരെയും പൊതുജനങ്ങളെയും സംഘാടകർ ഹൃദയപൂർവം ക്ഷണിക്കുന്നു. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സാന്നിധ്യവും പിന്തുണയും സംഘാടകർ അഭ്യർത്ഥിക്കുന്നു.


