Tuesday, October 6, 2026
HomeQatarകണ്ണൂർ വാരിയേഴ്‌സിനൊപ്പം നിജോ ഗിൽബർട്ടും സച്ചിൻ സുനിലും

കണ്ണൂർ വാരിയേഴ്‌സിനൊപ്പം നിജോ ഗിൽബർട്ടും സച്ചിൻ സുനിലും

നിജൊ ഗിൽബർട്ട്, സച്ചിൻ സുനിൽ

കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിൽ കണ്ണൂർ വാരിയേഴ്‌സിന്റെ ഭാഗമാകാൻ മലയാളി താരങ്ങളായ നിജോ ഗിൽബർട്ടും സച്ചിൻ സുനിലും. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ഇത്തവണ കണ്ണൂർ വാരിയേഴ്‌സ് ടീമിനൊപ്പമെത്തുന്നത്.

കഴിഞ്ഞ സീസണിൽ ഫോഴ്‌സ് കൊച്ചിയുടെ ആക്രമണനിരയിൽ ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ് നിജോ ഗിൽബർട്ട്. സീസണിലെ മികച്ച പ്രകടനമാണ് താരത്തെ കണ്ണൂർ വാരിയേഴ്‌സിലെത്തിച്ചത്.

സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിൽ ഒരാളായിരുന്നു നിജോ. കേരള പ്രീമിയർ ലീഗിലും താരം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്. 36-ാം ദേശീയ ഗെയിംസിലും 37-ാം ദേശീയ ഗെയിംസിലും താരം കേരളത്തിനായി കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ കിരീടനേട്ടത്തിൽ കണ്ണൂർ വാരിയേഴ്‌സിന്റെ ഭാഗമായിരുന്ന സച്ചിൻ സുനിൽ ഇത്തവണയും ടീമിനൊപ്പം തുടരും

സച്ചിൻ സുനിൽ ഉൾപ്പെടെ നിരവധി മലയാളി താരങ്ങളാണ് കണ്ണൂർ വാരിയേഴ്‌സിന്റെ ടീമിലുള്ളത്. നിജോ ഗിൽബർട്ടും സച്ചിൻ സുനിലും ടീമിന്റെ മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ.

സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25ന് ആരംഭിക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സും തൃശൂർ മാജിക് എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments