ദോഹ: ചിറക്കൽ പഞ്ചായത്ത് മുൻ അംഗവും ഇൻകാസ് ഖത്തർ സീനിയർ നേതാവ് സഞ്ജയ് രവീന്ദ്രന്റെ പിതാവുമായ എ.വി. രവീന്ദ്രനെ ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി ആദരിച്ചു.
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഷമീർ മട്ടന്നൂർ എ.വി. രവീന്ദ്രന് ആദരസ്മാരകം സമ്മാനിച്ചു.
പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും ചിറക്കൽ പഞ്ചായത്തിലെ മുൻ ജനപ്രതിനിധിയെന്ന നിലയിൽ നടത്തിയ സേവനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ ആദരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ നേതാക്കൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകളും അഭിനന്ദനങ്ങളും നേർന്നു.
ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് കരിയാട്, അഹദ് മുബാറക്, സുബൈർ, ശ്രീരാജ്, സഞ്ജയ് രവീന്ദ്രൻ എന്നിവരും ജില്ലാ നേതാക്കളായ പ്രശോബ് നമ്പ്യാർ, അഭിഷേക് മാവിലായി, ജംനാസ് മാലൂർ, സുനിൽ, ആസിഫ്, മുഹമ്മദ് എടയന്നൂർ, സുലൈമാൻ, റിജീഷ്, ജാബിർ, സിതിൻ, റാസിക് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു


