ദോഹ: വേൾഡ് മലയാളി കൗൺസിൽ ഖത്തര്‍ പ്രോവിന്‍സ് WMC വൈവിധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ദോഹ മുഐതറിൽ ഗലീലിയോ ഇന്റർനാഷണൽ സ്കൂൾ നടന്ന “WMC ഹൃദയപൂര്‍വം2026’ ആഘോഷപരിപാടികൾ മജീഷ്യൻ സാമ്രാജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ WMC ഖത്തര്‍ പ്രൊവിൻസ് ചെയർമാൻ സുരേഷ് കരിയാട്. പ്രസിഡന്റ് സിയാദ് ഉസ്മാൻ, ജനറൽ സെക്രട്ടറി രഞ്ജിത്ത്, ട്രഷറർ ജിജി ജോൺ, വനിതാ ഫോറം പ്രസിഡന്റ് ഷീല ഫിലിപ്പോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ, വൈസ് പ്രസിഡന്റ് & പ്രോഗ്രാം കോർഡിനേറ്റർ വിനോദ് പുത്തന്‍വീട്ടില്‍, വൈസ് ചെയർമാൻ കാജൽ മൂസ(ആർട്സ് & കൾച്ചർ) യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സുബിന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓണത്തിന്റെ പാരമ്പര്യവും മലയാളി സംസ്കാരത്തിന്റെ വൈവിധ്യവും ഒരുമിപ്പിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ഓണസദ്യ, പായസം മത്സരം, പഞ്ചാരിമേളം, വിവിധ കലാ-സാംസ്കാരിക പരിപാടികൾ, നാടൻപാട്ട്, ഫൺ ഗെയിംസ്, ലക്കി ഡ്രോ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.
യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സുബിന മാസ്റ്റർ ഓഫ് സെറിമണിയായി ചടങ്ങുകൾ നിയന്ത്രിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും നിരവധി പേർ പങ്കെടുത്തു. കുടുംബങ്ങളെയും വിവിധ തലമുറകളിലുള്ള മലയാളികളെയും ഒരുമിച്ച് അണിനിരത്തിയ ആഘോഷം ഖത്തറിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് വേദിയായി.
പരമ്പരാഗത ഓണാചാരങ്ങളും കലാപരിപാടികളും വിനോദപരിപാടികളും ഒരുമിച്ചെത്തിയ ആഘോഷം പങ്കെടുത്തവർക്ക് ഓണത്തിന്റെ നാടൻ ഓർമകളും സൗഹൃദത്തിന്റെ പുതുമയും സമ്മാനിച്ചു.



