ദോഹ: മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിക്കുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റി ഭാരവാഹികൾക്കുള്ള സ്വീകരണവും ചടങ്ങിന്റെ ഭാഗമായി നടക്കും.
ഒക്ടോബർ 3 ശനിയാഴ്ച വൈകിട്ട് 7.30ന് ഐസിസി മുംബൈ ഹാളിലാണ് പരിപാടി.
സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം ലോകത്തിന് പകർന്ന മഹാത്മാഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും പുതുതലമുറയിലേക്ക് പകരേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാകും പരിപാടിയെന്ന് ജില്ലാ പ്രസിഡണ്ട് നിഷാന്ത് മോഹൻ അറിയിച്ചു.
കെഎസ്യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നയിം മുല്ലുങ്കൽ മുഖ്യപ്രഭാഷണം നടത്തും. ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് പ്രവാസി സമൂഹത്തിലെ മുഴുവൻ സുഹൃത്തുക്കളെയും അംഗങ്ങളേയും സംഘാടകർ ക്ഷണിച്ചു.
ഇൻകാസ് ഖത്തറിന്റെ എല്ലാ ജില്ലാകമ്മിറ്റികളിലേയും അംഗങ്ങളേയും കുടുംബാംഗങ്ങളേയും പ്രസ്തുത പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി ജോജി ജോസഫും, ട്രഷറർ റിജിൻ എബ്രഹവും അറിയിച്ചു.


