ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ശക്തം. മൂന്ന് ബസുകളിലായി എംപിമാരും നേതാക്കളും ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. രാഹുല്‍ ഗാന്ധി, ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും ബസിനകത്ത്
പിന്നോട്ടില്ലെന്ന് പ്രതിപക്ഷം, ജന്തര്‍ മന്ത്രില്‍ വന്‍ പോലീസ്സന്നാഹം
ജന്തര്‍ മന്തറിനു ചുറ്റും 144 പ്രഖ്യാപിച്ചു
അര്‍ദ്ധസൈനീക വിഭാഗങ്ങളെയും വിന്യസിച്ചിതായി റിപ്പോര്‍ട്ടുകള്‍
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. മൂന്ന് ബസുകളിലായി എംപിമാരും നേതാക്കളും ജന്തർ മന്തറിലേക്ക് പുറപ്പെട്ടു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി (SIR) ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉയർന്ന ആരോപണങ്ങളിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപട്ടിക പരിഷ്‌കരണ നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്നും ഇന്ത്യാ സഖ്യം ആവശ്യപ്പെടുന്നു.
ചൊവ്വാഴ്ച പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് നേതാക്കളെ വിട്ടയച്ചത്.
ഇന്നും പ്രതിഷേധം തുടരാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. ഗ്യാനേഷ് കുമാറിനെ കാണുന്നതിനായി സമയം തേടുന്ന കത്തിൽ എംപിമാരുടെ ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാനും സഖ്യം നീക്കം നടത്തുന്നുണ്ട്.


