Tuesday, October 6, 2026
HomeKERALAPM SHRI പദ്ധതി: കോൺഗ്രസ് തീരുമാനം മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിന് ശേഷം

PM SHRI പദ്ധതി: കോൺഗ്രസ് തീരുമാനം മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് PM SHRI പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം അന്തിമ തീരുമാനം മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിന് ശേഷം എടുക്കും.

പദ്ധതി നടപ്പാക്കുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും കോൺഗ്രസ് നേതൃത്വത്തിനുള്ളിലുണ്ട്. പദ്ധതി ഒഴിവാക്കിയാൽ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമെന്ന ആശങ്കയും ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.

കോൺഗ്രസ് ഭരിക്കുന്ന കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

പദ്ധതിയെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments