
2030ലെ 21-ാമത് ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ആതിഥേയ ചുമതല ഖത്തർ ഏറ്റെടുത്തു. നഗോയ ഏഷ്യൻ ഗെയിംസിന്റെ സമാപനച്ചടങ്ങിൽ OCA പതാക ഖത്തറിന് കൈമാറി
2030ലെ ഏഷ്യൻ ഗെയിംസിന്റെ ആതിഥേയ നഗരമായ ദോഹയുടെ ഔദ്യോഗിക ലോഗോയും “The Games We Live For” എന്ന മുദ്രാവാക്യവും ചടങ്ങിൽ അവതരിപ്പിച്ചു
ദോഹ: 2030ലെ 21-ാമത് ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക ചുമതല ഏറ്റെടുത്ത് ഖത്തർ. ജപ്പാനിലെ നഗോയയിൽ നടന്ന 20-ാമത് ഏഷ്യൻ ഗെയിംസിന്റെ സമാപനച്ചടങ്ങിനിടെയാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) പതാക ഖത്തറിന് ഔദ്യോഗികമായി കൈമാറിയത്.
ഖത്തറിന്റെ പ്രതിനിധിയായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി OCA പതാക ഏറ്റുവാങ്ങി.
2030ലെ ഏഷ്യൻ ഗെയിംസിന്റെ ആതിഥേയ നഗരമായ ദോഹയുടെ ഔദ്യോഗിക ലോഗോയും “The Games We Live For” എന്ന മുദ്രാവാക്യവും ചടങ്ങിൽ അവതരിപ്പിച്ചു. ഖത്തറിന്റെ ചരിത്രവും പൈതൃകവും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ദോഹ 2030 ഗെയിംസിനായുള്ള ഒരുക്കങ്ങൾ.

ഏഷ്യൻ കായികരംഗത്ത് പുതിയ അധ്യായം
2030ലെ ഏഷ്യൻ ഗെയിംസിനായി ലോകോത്തര കായിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഖത്തർ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളെയും ഉദ്യോഗസ്ഥരെയും ആരാധകരെയും സ്വീകരിക്കാൻ ദോഹ ഒരുങ്ങുകയാണ്.
ഏഷ്യൻ ഗെയിംസിന്റെ ആതിഥേയത്വം ഖത്തറിന്റെ കായികരംഗത്തെ വളർച്ചയ്ക്കും രാജ്യാന്തര കായികവേദിയിലെ ഖത്തറിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
2030ലെ ഏഷ്യൻ ഗെയിംസിന് ദോഹ ആതിഥേയത്വം വഹിക്കുന്നതോടെ ഏഷ്യൻ കായികചരിത്രത്തിൽ ഖത്തർ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ്.


