Tuesday, October 6, 2026
HomeGrama VarthaKSRTCക്ക് ബസ് സംഭാവനയായി നൽകി അങ്കമാലിക്കാരൻ കെ.ടി. ജോസ്; അങ്കമാലി ഡിപ്പോയ്ക്ക് നൽകണമെന്ന ആവശ്യം

KSRTCക്ക് ബസ് സംഭാവനയായി നൽകി അങ്കമാലിക്കാരൻ കെ.ടി. ജോസ്; അങ്കമാലി ഡിപ്പോയ്ക്ക് നൽകണമെന്ന ആവശ്യം

ബസ് വാങ്ങുന്നതിനാവശ്യമായ തുകയുടെ ചെക്ക് കെ.ടി. ജോസ് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി

അങ്കമാലി: നാടിനോടുള്ള സ്നേഹം പ്രവർത്തിയിലൂടെ തെളിയിച്ച് അങ്കമാലിക്കാരനായ കെ.ടി. ജോസ്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് സ്വന്തം ചെലവിൽ പുതിയൊരു ബസ് വാങ്ങി നൽകിയാണ് He Man Auto Robopark (P) Ltd ഉടമ കെ.ടി. ജോസ് ശ്രദ്ധേയമായ മാതൃക സൃഷ്ടിച്ചത്.

ബസ് വാങ്ങുന്നതിനാവശ്യമായ തുകയുടെ ചെക്ക് കെ.ടി. ജോസ് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. മുഖ്യമന്ത്രി ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറുകയായിരുന്നു. സംസ്ഥാനത്ത് ഒരു സ്വകാര്യ വ്യക്തി സ്വന്തം ചെലവിൽ കെഎസ്ആർടിസിക്ക് ബസ് സംഭാവനയായി നൽകുന്ന ആദ്യ സംഭവമാണിതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

അങ്കമാലിക്കാരനായതിനാൽ പുതുതായി നൽകുന്ന ബസ് അങ്കമാലി കെഎസ്ആർടിസി ഡിപ്പോയ്ക്ക് തന്നെ അനുവദിക്കണമെന്ന ആവശ്യവും കെ.ടി. ജോസ് മുഖ്യമന്ത്രിയോടും ഗതാഗത മന്ത്രിയോടും നേരിട്ട് ഉന്നയിച്ചു. ഈ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചതായാണ് വിവരം.

പൊതുമേഖലാ സ്ഥാപനത്തിന് കൈത്താങ്ങാകാനുള്ള കെ.ടി. ജോസിന്റെ തീരുമാനം സമൂഹത്തിന് തന്നെ മാതൃകയാകുന്നതാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം നാടിനും പൊതുസമൂഹത്തിനും ഉപകാരപ്പെടുന്ന ഇടപെടലുകൾക്ക് പ്രചോദനമാകുന്ന പ്രവർത്തനമാണ് ഇതെന്ന് അങ്കമാലിയിലെ വിവിധ മേഖലകളിൽ നിന്ന് അഭിപ്രായമുയർന്നു.

കെ.ടി. ജോസിന്റെ ഈ സന്നദ്ധ പ്രവർത്തനത്തിന് അങ്കമാലിയുടെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments