Tuesday, October 6, 2026
HomeKERALADCC ഓഫീസ് ആക്രമണം: ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ് ഉൾപ്പെടെ നാല് പേർ പിടിയിൽ

DCC ഓഫീസ് ആക്രമണം: ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ് ഉൾപ്പെടെ നാല് പേർ പിടിയിൽ

ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും അടക്കം 4 പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവർത്തകർ പൊലീസ് പിടിയിലായി.

ബേക്കറി ജങ്ഷനിലെ DCC ഓഫീസിന് നേരെ രണ്ട് പേർ ബൈക്കിലെത്തി കല്ലെറിയുന്ന ദൃശ്യങ്ങൾ CCTVയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു.

ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്ന് തലസ്ഥാനത്ത് കോൺഗ്രസ്–ബിജെപി സംഘർഷസാധ്യത നിലനിന്നിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവന് നേരെയും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.

DCC ആക്രമണ കേസിൽ പിടിയിലായവർക്കെതിരായ തുടർ നിയമനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments