ബ്രിട്ടൻ ആസ്ഥാനമായ എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ബുദ്ധദേവ് പാണ്ഡ്യ രചിച്ച പുസ്തകം ‘ഗാന്ധിജി ഫോർ അവർ ടൈംസ്’ കെ.സി. വേണുഗോപാൽ പ്രകാശനം ചെയ്തു. തുഷാർ ഗാന്ധി ആദ്യപ്രതി ഏറ്റുവാങ്ങി. പുസ്തകത്തിന്റെ പ്രസക്തിയും ചടങ്ങിലെ പ്രമുഖരുടെ സാന്നിധ്യവും അറിയാം.

പുസ്തകത്തിന്റെ അവതാരിക എഴുതിയത് ശ്രീ മൻസൂർപള്ളുരാണ്.ഗ്രന്ഥകർത്താവും, എഴത്തുകാരനുമായ മൻസൂർ പള്ളൂർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനറും മുൻ ഖത്തർ പ്രവാസിയുമാണ്. നിലവിൽ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന മൻസൂർ പള്ളൂർ മലയാളധ്വനി അംഗമാണ്
കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ ആശയങ്ങളുടെ സമകാലിക പ്രസക്തി ചർച്ച ചെയ്യുന്ന ‘ഗാന്ധിജി ഫോർ അവർ ടൈംസ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ബ്രിട്ടൻ ആസ്ഥാനമായ എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ബുദ്ധദേവ് പാണ്ഡ്യ രചിച്ച പുസ്തകം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആണ് പ്രകാശനം ചെയ്തത്. കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി ആദ്യപ്രതി ഏറ്റുവാങ്ങി.
ഗാന്ധിയൻ ദർശനങ്ങളുടെ ഇന്നത്തെ പ്രസക്തി, അഹിംസ, സമത്വം, മതസൗഹാർദ്ദം തുടങ്ങിയ വിഷയങ്ങളാണ് പുസ്തകം ചർച്ച ചെയ്യുന്നത്. പ്രമുഖ കോളമിസ്റ്റ് മൻസൂർ പള്ളൂർ ആണ് പുസ്തകത്തിന് അവതാരിക തയ്യാറാക്കിയത്. അവതാരികയിൽ ഗാന്ധിജിയുടെ വിശ്വാസം മതപരമായ മേൽക്കോയ്മയുടെ അവകാശവാദമല്ലെന്നും, നീതിയുക്തമായ പ്രവർത്തനം, കരുണ, അഹിംസ, ഏറ്റവും ദുർബലരായവർക്കുള്ള സേവനം എന്നിവയിലൂടെ പ്രകടമാകുന്ന സത്യാന്വേഷണമായിരുന്നുവെന്നും മൻസൂർ പള്ളൂർ രേഖപ്പെടുത്തുന്നു.
ചടങ്ങിൽ മഹിളാ കോൺഗ്രസ് നേതാവ് ,മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, ഷാഫി പറമ്പിൽ എം.പി., അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ., മാതൃഭൂമി എം.ഡി പി.വി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഗാന്ധിയൻ ആശയങ്ങൾ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ എങ്ങനെ പ്രസക്തമാകുന്നു എന്നതിലേക്കാണ് പുസ്തകം ശ്രദ്ധ ക്ഷണിക്കുന്നത്. അഹിംസയും മതസൗഹാർദ്ദവും സമത്വവും മനുഷ്യകേന്ദ്രിതമായ സാമൂഹിക ഇടപെടലുകളും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട കാലഘട്ടത്തിലാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം എന്നതാണ് ചടങ്ങിന്റെ പ്രധാന സന്ദേശം.


