Tuesday, October 6, 2026
HomeKERALAനാല് നില, 10 മീറ്ററിലേറെ ഉയരം: മദ്യക്കേസിന് പിന്നാലെ ആന്റോ അഗസ്റ്റിന്റെ വീടും കുരുക്കിൽ

നാല് നില, 10 മീറ്ററിലേറെ ഉയരം: മദ്യക്കേസിന് പിന്നാലെ ആന്റോ അഗസ്റ്റിന്റെ വീടും കുരുക്കിൽ

കൽപ്പറ്റ: മദ്യശേഖരണ കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം വീടിന്റെ വാതിലുകൾക്കുള്ളിലേക്കും. വാഴവറ്റയിലെ വീട്ടിൽ നിന്ന് അനുവദനീയ പരിധിയിൽ കൂടുതലായി മദ്യം കണ്ടെത്തിയതിന് പിന്നാലെ, കെട്ടിടത്തിന്റെ നിർമാണവും ഉടമസ്ഥതയും സംബന്ധിച്ച രേഖകളും അന്വേഷണ പരിധിയിൽ. നാല് നിലകളുള്ള കെട്ടിടത്തിന് 10 മീറ്ററിലേറെ ഉയരമുണ്ടെന്നാണ് പഞ്ചായത്ത് രേഖകളിൽ വ്യക്തമാകുന്നത്. മുട്ടിൽ പഞ്ചായത്തിലെ നിലവിലെ നിർമാണ നിയന്ത്രണങ്ങളുമായി ഇതിന് പൊരുത്തക്കേടുണ്ടോയെന്നതും പരിശോധിക്കുന്നു.

സെപ്റ്റംബർ 16ന് നടത്തിയ പരിശോധനയിൽ ഏകദേശം 67 ലിറ്റർ മദ്യം കണ്ടെത്തിയെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. എന്നാൽ മദ്യം കണ്ടെത്തിയ കെട്ടിടം തന്റേതല്ലെന്നും 2022ൽ ബാങ്ക് നടപടിയിലൂടെ ലേലം ചെയ്തതാണെന്നുമാണ് ആന്റോയുടെ കോടതിയിലെ വാദം.

അതേസമയം, 2025ലും 2026 മാർച്ചിലും ആന്റോയുടെ പേരിൽ കെട്ടിട നികുതി അടച്ച രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെ കെട്ടിടത്തിന്റെ യഥാർഥ ഉടമസ്ഥതയും കൈവശാവകാശവും അന്വേഷണത്തിലെ നിർണായക വിഷയമായി മാറി.

24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ട ആന്റോയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മദ്യത്തിന്റെ ഉറവിടം, കെട്ടിടത്തിന്റെ ഉടമസ്ഥത, ലേലത്തിനു ശേഷമുള്ള കൈവശാവകാശം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനിടെ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങളും പുതിയ അന്വേഷണ വിഷയമായി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments