Tuesday, October 6, 2026
HomeKERALAസൂപ്പർ ലീഗ് കേരളയ്ക്ക് 25ന് തുടക്കം: “കേരള ഫുട്ബോളിന്റെ പുതിയ അധ്യായം കുറിക്കുകയാണ് കണ്ണൂർ...

സൂപ്പർ ലീഗ് കേരളയ്ക്ക് 25ന് തുടക്കം: “കേരള ഫുട്ബോളിന്റെ പുതിയ അധ്യായം കുറിക്കുകയാണ് കണ്ണൂർ വാരിയേഴ്‌സ്”

ഡോ.ഹസ്സൻകുഞ്ഞി, ചെയർമാൻ, കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി

“സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിലേക്ക് കടക്കുമ്പോൾ, കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി ഒരു ഫുട്ബോൾ ടീമെന്നതിലുപരി കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തിൽ പുതിയൊരു മാറ്റത്തിന് നേതൃത്വം നൽകണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം.നിലവിലെ ചാമ്പ്യന്മാരെന്ന ഉത്തരവാദിത്തം ഞങ്ങൾ അഭിമാനത്തോടെ ഏറ്റെടുക്കുന്നു. എന്നാൽ കഴിഞ്ഞ സീസണിലെ നേട്ടത്തിൽ മാത്രം തൃപ്തരാകാതെ, കൂടുതൽ ശക്തവും പ്രൊഫഷണലുമായ ഒരു ടീമിനെയാണ് ഇത്തവണ ഞങ്ങൾ ഒരുക്കിയിരിക്കുന്നത്.” കണ്ണൂർ വാരിയേഴ്‌സ് എഫ് സി യുടെ ചെയർമാൻ ഡോ ഹസ്സൻ കുഞ്ഞി ഖത്തറിൽ മലയാളധ്വനിയോട് പറഞ്ഞു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്ത ക്ലബ്ബുകളിൽ കളിച്ച് പരിചയസമ്പത്തും മികവും തെളിയിച്ച ആറ് വിദേശ താരങ്ങളും, പരിചയസമ്പന്നനായ ഒരു വിദേശ പരിശീലകനും ടീമിന്റെ ഭാഗമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും പ്രൊഫഷണൽ സമീപനവും കേരളത്തിലെ പ്രതിഭാധനരായ താരങ്ങളുടെ കഴിവുമായി കൂട്ടിച്ചേർക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

“കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി കേരളത്തിൽ ഫുട്ബോൾ കളിക്കുന്ന രീതിയിലും കാണുന്ന രീതിയിലും ചിന്തിക്കുന്ന രീതിയിലും ഒരു പുതിയ ട്രെൻഡ് സൃഷ്ടിക്കണം. കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തെ കൂടുതൽ ആധുനികവും പ്രൊഫഷണലുമായ തലത്തിലേക്ക് ഉയർത്താൻ കഴിയുന്ന ഒരു മാതൃകാ ക്ലബ്ബായി കണ്ണൂർ വാരിയേഴ്‌സിനെ വളർത്തുകയാണ് ഞങ്ങളുടെ. സ്വപനമെന്ന്” ചെയർമാൻ മലയാളധ്വനിയോട് പങ്കുവച്ചു

ശക്തരായ, പ്രൊഫഷണലായ താരങ്ങളുടെ കൂട്ടായ്മയാണ് ഞങ്ങളുടെ കരുത്ത്. അതിനൊപ്പം കണ്ണൂരിന്റെ ആവേശവും കേരളത്തിന്റെ ഫുട്ബോൾ സ്നേഹവും ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയാണ്.

സെപ്റ്റംബർ 25ന് സൂപ്പർ ലീഗ് കേരളയുടെ പന്തുരുളുമ്പോൾ, ചാമ്പ്യന്മാരുടെ ആത്മവിശ്വാസത്തോടെയും പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള ആവേശത്തോടെയും കണ്ണൂർ വാരിയേഴ്‌സ് കളത്തിലിറങ്ങും.

ഞങ്ങളുടെ ലക്ഷ്യം ഒരു കിരീടം മാത്രമല്ല, കേരള ഫുട്ബോളിന്റെ ഭാവിയെ മാറ്റിമറിക്കുന്ന ഒരു പുതിയ സംസ്കാരം സൃഷ്ടിക്കുകയാണ്.

“കണ്ണൂർ വാരിയേഴ്‌സ്  കളിക്കാനല്ല, ചരിത്രം സൃഷ്ടിക്കാനാണ്!”

കണ്ണൂരിന്റെ ഫുട്ബോൾ ആവേശത്തെ ഇളക്കി മറിച്ച കണ്ണൂർ വാരിയേഴ്‌സിന്റെ സാരഥി  ഖത്തറില്‍ വ്യവസായിയായ ഡോ ഹസ്സൻകുഞ്ഞി ആത്മ വിശ്വാസം തുളുമ്പുന്ന മുഖഭാവത്തോടെ മലയാളധ്വനിയോട് വ്യക്തമാക്കി

കിരീടം നിലനിർത്താൻ കണ്ണൂർ വാരിയേഴ്‌സ്

കഴിഞ്ഞ സീസണിലെ കിരീടം സ്വന്തമാക്കിയ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി, ഇത്തവണ സ്വന്തം മണ്ണിൽ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിലേക്ക് ഇറങ്ങുന്നത്. സെപ്റ്റംബർ 25ന് ആരംഭിക്കുന്ന സീസണിൽ മികച്ച തയ്യാറെടുപ്പുകളോടെയാണ് നിലവിലെ ചാമ്പ്യന്മാർ കളത്തിലിറങ്ങുന്നത്.

മുഖ്യ റഷ്യൻ പരിശീലകൻ ആന്ദ്രി ചെർണിഷോവ്

26 അംഗ ടീമിൽ 6 വിദേശ താരങ്ങളും 8 കണ്ണൂർ താരങ്ങളും ഉൾപ്പെടുന്നു. ശക്തമായ താരനിരയെ നയിക്കുന്നത് റഷ്യൻ പരിശീലകൻ ആന്ദ്രി ചെർണിഷോവ് ആണ്. അന്താരാഷ്ട്ര പരിചയസമ്പത്തുള്ള പരിശീലകന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ടീം ലക്ഷ്യമിടുന്നത്.

മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ പ്രമുഖ താരം മുഹമ്മദ് സിനാൻ ഇത്തവണയും കണ്ണൂർ വാരിയേഴ്‌സിന്റെ കരുത്തായി ടീമിനൊപ്പമുണ്ട്. സ്വന്തം നാട്ടുകാരനായ സിനാന്റെ സാന്നിധ്യം ടീമിനും ആരാധകർക്കും ഒരുപോലെ ആവേശം പകരുന്നതാണ്.

കഴിഞ്ഞ സീസണിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിനൊപ്പം കൂടുതൽ ശക്തമായ ഒരുക്കങ്ങളുമായാണ് കണ്ണൂർ വാരിയേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്. പരിചയസമ്പന്നരായ വിദേശ താരങ്ങളും മികച്ച ഇന്ത്യൻ താരങ്ങളും കണ്ണൂരിന്റെ യുവപ്രതിഭകളും ഒരുമിക്കുന്നതോടെ ടീമിന് കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് പ്രതീക്ഷ.

കിരീടം നേടിയത് ചരിത്രമായിരുന്നെങ്കിൽ, അത് നിലനിർത്തുക എന്നത് പുതിയ വെല്ലുവിളിയാണ്. സ്വന്തം മണ്ണിലും സ്വന്തം ആരാധകർക്ക് മുന്നിലും ആ വെല്ലുവിളി ഏറ്റെടുക്കാനാണ് കണ്ണൂർ വാരിയേഴ്‌സ് ഒരുങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments