Tuesday, October 6, 2026
HomeQatarഖത്തറിൽ ഓണത്താളം ആഘോഷങ്ങൾക്ക് തിരശ്ശീല: മന്ത്രി ഒ.ജെ. ജനീഷിന് യാത്രയയപ്പ് നൽകി

ഖത്തറിൽ ഓണത്താളം ആഘോഷങ്ങൾക്ക് തിരശ്ശീല: മന്ത്രി ഒ.ജെ. ജനീഷിന് യാത്രയയപ്പ് നൽകി

ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മൂന്നാഴ്ചകളിലായി ഓണത്താളം 2026 സംഘടിപ്പിച്ചത്.

ദോഹ: ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണത്താളം 2026-ന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേരള കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷിന് യാത്രയയപ്പ് നൽകി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയ മന്ത്രിക്ക് തൃശൂർ ജില്ലാ സൗഹൃദവേദിയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്. ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മൂന്നാഴ്ചകളിലായി ഓണത്താളം 2026 സംഘടിപ്പിച്ചത്.

ടാക് ഖത്തർ ഹാളിലും തുടർന്ന് ഒയാസീസ് ബീച്ച് ക്ലബ്ബിലുമായി നടന്ന യാത്രയയപ്പ് ചടങ്ങിൽ തൃശൂർ ജില്ലാ സൗഹൃദവേദി ഭാരവാഹികളും വിവിധ കമ്മിറ്റികളുടെ പ്രതിനിധികളും പങ്കെടുത്തു. രക്ഷാധികാരി ജെ.കെ. മേനോൻ, പ്രസിഡന്റ് വിഷ്ണു ജയറാം ദേവ്, ജനറൽ സെക്രട്ടറി ഇൻചാർജ് പ്രമോദ് മൂന്നിനി, ട്രഷറർ തോമസ്, ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, ടാക് എം.ഡി. ഇൻചാർജ് ജയാനന്ദ് എന്നിവർ മന്ത്രിക്ക് യാത്രാമംഗളങ്ങൾ നേർന്നു.

അഡ്വൈസറി അംഗങ്ങൾ, സെൻട്രൽ കമ്മിറ്റി, സെക്ടർ കമ്മിറ്റി, സബ് കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണത്താളം 2026-ന്റെ സമാപനച്ചടങ്ങിൽ പങ്കെടുത്ത മന്ത്രിയുടെ ഖത്തർ സന്ദർശനത്തിനാണ് ഇതോടെ സമാപനമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments